June 8, 2025

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒറ്റ ചാർജിൽ; കിയയുടെ പുതിയ ഇവി6 ഇന്ത്യയിൽ അവതരിപ്പിച്ചു

0
kia-1737198353745-900x506

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ കിയ ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡൽ ഇവി6 അവതരിപ്പിച്ചു. ഇന്നുമുതൽ ബുക്കിംഗ് ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു. ആധുനിക ടെക്‌നോളജിയുമായുള്ള അഡാസ് 2.0 പാക്കേജിൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റന്റ് സംവിധാനങ്ങളുമായി 27 പുതിയ സവിശേഷതകളാണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് ആറ് അധിക ഫീച്ചറുകൾ കൂടിയാണ് പുതിയ പതിപ്പിൽ. ഫ്രണ്ട് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ് (FCA) വഴി നഗരപ്രദേശങ്ങളിൽ കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

ജംഗ്ഷൻ ടേണിംഗിനും ക്രോസിംഗിനും വേണ്ടി പ്രത്യേക FCA സിസ്റ്റവും, സൈഡ് സുരക്ഷ നൽകുന്ന ലെയ്ൻ ചേഞ്ച് അസിസ്റ്റ്, എവാസിവ് സ്റ്റിയറിംഗ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലെയ്ൻ ഫോളോ അസിസ്റ്റ് (LFA) പോലുള്ള പ്രീമിയം സവിശേഷതകൾ പുതിയ മോഡലിന്റെ പ്രധാന പ്രത്യേകതകളിൽപ്പെടുന്നു. കിയയുടെ മുൻനിര എസ്‌യുവി മോഡലായ ഇവി9യിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ചേർത്ത് രൂപകൽപ്പന ചെയ്ത ഈ ഇലക്ട്രിക് കാർ, സുരക്ഷയും പ്രകടനശേഷിയും മെച്ചപ്പെടുത്തുന്നതിലാണ് പ്രധാനമായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അഡാസ് പാക്കേജ് യാത്രക്കാർക്കും ഡ്രൈവർക്കും മികച്ച ആത്മവിശ്വാസം നൽകുന്നു.

പുതിയ എസ്.യു.വി ഇവി9 99.8 kWh ബാറ്ററിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഈ എസ്.യു.വി 561 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 350 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 10% മുതൽ 80% വരെ ബാറ്ററി വെറും 24 മിനിറ്റിനുള്ളിൽ പുനഃചാർജ് ചെയ്യാവുന്നതാണ്.

കിയ ഇവി6, യാത്രക്കാർക്കും ഡ്രൈവർമാർക്കും സുരക്ഷയും സൗകര്യങ്ങളും നൽകുന്നതിന്റെ പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നവയാണ്. അതിന്റെ ആധുനിക സവിശേഷതകളും മികവുറ്റ പ്രകടനവുമാണ് ഈ മോഡലിനെ വിപണിയിൽ പ്രിയങ്കരമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *