നന്ദിനി നെയ്യുടെ വില വീണ്ടും കൂട്ടി കര്‍ണാടക
ബംഗളൂരു: കർണാടക മില്‍ക് ഫെഡറേഷന്‍റെ(കെഎംഎഫ്) നന്ദിനി നെയ്യിന് വില കൂട്ടി. ലിറ്ററിന് 90 രൂപ കൂട്ടിയതോടെ ഇനി മുതല്‍ ഒരു ലിറ്റർ നന്ദിനി നെയ്യിന് 700രൂപ നല്‍കേണ്ടതായി വരും.അന്താരാഷ്ട്ര വിപണിയില്‍ നെയ്യിന്‍റെ വില ഉയർത്തിയതിനാലാണ് വില വർധനയെന്ന് കെഎംഎഫ് അധികൃകർ വ്യക്തമാക്കി.
ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത് നന്ദിനി നെയ് ആണ്. ആഗോള വിപണിയിലെ ട്രെൻഡുകളുമായി ചേർന്നു പോകുന്നതിനും സാമ്പത്തിക സ്ഥിരതയ്ക്കും ഈ വർധന അത്യാവശ്യമാണെന്നും കെഎംഎഫ്.ജിഎസ്ടി ഒഴിവാക്കിയതോടെ ലിറ്ററിന് 640 രൂപ വിലയുണ്ടായിരുന്ന നന്ദിനി നെയ്യുടെ വില 610 ആയി താഴ്ന്നിരുന്നു. തൊട്ടു പിന്നാലെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.
