June 8, 2025

സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തി കർണാടക സർക്കാർ

0
images (1) (13)

കർണാടകത്തിൽ 200 രൂപക്കു മുകളിൽ ഇനി സിനിമാ ടിക്കറ്റ് ഇല്ലസംസ്ഥാനത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 200 കവിയാൻ പാടില്ലെന്ന ഉത്തരവാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ബംഗളൂരു നഗരത്തില്‍ ടിക്കറ്റ് വില കുത്തനെ വർദ്ധിച്ച സാഹചര്യം ഉണ്ടായിരുന്നു. ചില സിനിമകളുടെ റിലീസിൻ ദിവസങ്ങളിൽ 600 രൂപയില്‍ കൂടുതൽ വില ഈടാക്കിയിരുന്നു.

സിനിമ പ്രേക്ഷകർക്ക് താങ്ങാൻ കഴിയുന്ന വിലയില്‍ ടിക്കറ്റുകള്‍ ലഭിക്കുക എന്നതാണ് പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തുടനീളംപുതിയ നിയമം ഉടൻ നടപ്പിലാക്കും.

വലിയ ബജറ്റ് സിനിമകളുടെ റിലീസുകൾക്ക് മുമ്പായി ടിക്കറ്റ് വില വർദ്ധനവ് ഏര്‍പ്പെടുത്തണമെന്നുള്ള നിർമ്മാതാക്കള്ളുടെ ആവശ്യങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം.

കേരളത്തിലും ഉയര്‍ന്ന ടിക്കറ്റ് വില സിനിമാ പ്രേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുളള തീയേറ്ററുകളില്‍ ഒരു കുടുബത്തിലെ നാല് അംഗങ്ങള്‍ക്ക് സിനിമ കാണുന്നതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു, വില പരിധി ഏര്‍പ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ സിനിമ കാണുന്നതിനുളള സാഹചര്യം ലഭിക്കുമെന്നു വിലയിരുത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *