കണ്ണൂർ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി

വിനോദ സഞ്ചാര മേഖലയില്‍ പുത്തൻ സാധ്യതകളുമായി കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതിയൊരുങ്ങുന്നു. കല്യാശേരിക്കടുത്തുള്ള ഇരിണാവ് ഡാം പരിസരത്താണ് വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇരിണാവിലെ പുഴയും പഴയ ഡാമും ഉള്‍പ്പെടുന്ന സ്ഥലത്താണ് പദ്ധതി വരിക. ജലസേചന വകുപ്പിന്റെ കൈവശമുള്ള സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപടികള്‍ മുന്നോട്ടു പോകുന്നുണ്ട്. എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തിയാകും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.