June 8, 2025

കല്യാണ്‍ ഓഹരി പുതിയ ഉയരത്തില്‍, മൂന്നാം ദിവസവും കുതിപ്പ് തുടരാന്‍ കാരണങ്ങളെന്ത്?

0
images (1) (30)

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വലേഴ്‌സിന്റെ ഓഹരി മൂന്നാം ദിവസവും തുടര്‍ച്ചയായി കുതിച്ചുകയറുകയാണ്. ഇന്ന് ഓഹരി വില 7.3 ശതമാനം ഉയര്‍ന്ന് 739.80 രൂപയിലെത്തി, ഇതോടെ മൂന്നു ദിവസത്തെ വളര്‍ച്ച 15.5 ശതമാനമായി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌.എസ്‌.ബി.സി കല്യാണ്‍ ഓഹരികളുടെ ലക്ഷ്യവില 610 രൂപയില്‍ നിന്ന് 810 രൂപയാക്കി ഉയര്‍ത്തിയതാണിതിന് പ്രധാന കാരണം. ബ്രോക്കറേജ് “ബൈ” ശുപാര്‍ശ തുടരുകയും, ഓഹരി നിലവിലെ വിലയില്‍ നിന്ന് 23.5 ശതമാനം അധികം മുന്നേറുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 800 ശതമാനം ഉയര്‍ന്നിട്ടും, കല്യാണ്‍ ഓഹരിക്ക് മുന്നോട്ടുള്ള വളര്‍ച്ചാ സാധ്യതയുണ്ടെന്ന് എച്ച്‌.എസ്‌.ബി.സി വിലയിരുത്തുന്നു. കമ്പനിയുടെ മൂലധന വിപുലീകരണം കുറഞ്ഞ ഫ്രാഞ്ചൈസ് മോഡലില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 30 ശതമാനത്തോളം വരുമാനവും 58 ശതമാനം ലാഭവും പ്രതീക്ഷിക്കുന്നു. 2027 സാമ്പത്തിക വര്‍ഷത്തോടെ ടൈറ്റനോട് സാമ്യമുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.ഇപ്പോള്‍ 204 സ്‌റ്റോറുകളുള്ള കല്യാണിന്‌ ടൈറ്റനുമായി താരതമ്യം ചെയ്യുമ്പോള്‍ വിപുലീകരണത്തിന് വലിയ സാധ്യതയുണ്ട്. കൂടാതെ, കാന്‍ഡിയര്‍ ഷോപ്പുകള്‍ കൂടി വികസിപ്പിക്കുന്നതിലൂടെ ഓഹരിയുടെ പ്രകടനം മെച്ചപ്പെടും. അതിനിടെ, സ്വര്‍ണ വിലയിലെ ഉയർച്ചയും കല്യാണ്‍ ഓഹരികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് എച്ച്‌.എസ്‌.ബി.സി അഭിപ്രായപ്പെടുന്നത്.എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണ വില, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമായി, കല്യാണ്‍ ജ്വലേഴ്‌സ് ഓഹരികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. സെപ്റ്റംബര്‍ 18ന് ശേഷം ഓഹരിയില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *