കല്യാൺ ജ്വല്ലേഴ്സിന് 525 കോടി ലാഭം
തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് 2025- 26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 15125 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11585 കോടി രൂപ ആയിരുന്നു. 31% വളർച്ച. ആദ്യ പകുതിയിലെ ലാഭം 525 കോടി രൂപയാണ്. ഇത് 308 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം.
രണ്ടാം പാദത്തിൽ ആകെ വിറ്റു വരവ് 7856 കോടി രൂപയാണ്, ലാഭം 261 കോടി രൂപയും. കമ്പനി യുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റു വരവ് 6843 കോടി രൂപയും ലാഭം 262 കോടി രൂപയുമാണ്.
രണ്ടാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 866 കോടി രൂപയും ലാഭം 15 കോടി രൂപയും ആണ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ പ്രവർത്തനം സംതൃപ്തി നൽകുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ വ്യക്തമാക്കി.
