എസ്ബിഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജറായി കെ. വി. ബംഗാർരാജു
തിരുവനന്തപുരം: കെ.വി. ബംഗാർരാജു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായി ചുമതലറ്റു. പ്രൊബേഷനറി ഓഫിസറായി 1995 ൽ എസ്ബിഐയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പട്‌ന സർക്കിളിൽ ചീഫ് ജനറൽ മാനേജർ, കൊൽക്കത്തയിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ് ഡയറക്‌ടർ, നൽഗോണ്ട ഡപ്യൂട്ടി ജനറൽ മാനേജർ, മുംബൈയിലെ ബാങ്കിൻ്റെ ആസ്‌ഥാനത്ത് ചെയർമാൻ, സെക്രട്ടേറിയറ്റിൽ അസിസ്‌റ്റൻറ് ജനറൽ മാനേജർ തുടങ്ങിയ പ്രധാന തസ്‌തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
