നാഷണല്‍ ലൈസൻസ് കരസ്ഥമാക്കി കെ ഫോൺ

തിരുവനന്തപുരം: ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് നല്‍കാനുള്ള ദേശീയതല ഐഎസ്പി എ (ഇൻർനെറ്റ് സർവീസ് പ്രൊവൈഡർ – കാറ്റഗറി എ) ലൈസൻസ് കരസ്ഥമാക്കി കെഫോണ്‍.ഇതോടെ രാജ്യത്തെവിടെയും കെ ഫോണിലൂടെ ഇന്‍റർനെറ്റ് സർവീസ് നല്‍കാനാകും.ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കെഫോണ്‍ എംഡി ഡോ. സന്തോഷ് ബാബുവിന് ഡിഒടി എഎസ് ഡിവിഷൻ അണ്ടർ സെക്രട്ടറി ദിലീപ് സിംഗ് സംഗാർ സർട്ടിഫിക്കറ്റ് കൈമാറി.