ജോസ് ആലുക്കാസ് ഗ്രാൻഡ് ഷോറൂം കോയമ്പത്തൂരിൽ തുറന്നു
കോയമ്പത്തൂർ: ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ഗ്രാൻഡ് ഷോറൂം കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്തു.ജോസ് ആലുക്കാസ് ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രനടനുമായ ആർ. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. അതെസമയം ജോസ് ആലുക്കാസിന്റെ ആത്മകഥയായ ‘തങ്കം’ (ഗോൾഡ്) തമിഴ് പതിപ്പും നടൻ മാധവൻ പുറത്തിറക്കി.ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, കോയമ്പത്തൂർ എംപി ഡോ. ഗണപതി രാജ്കുമാർ, കോയമ്പത്തൂർ സിറ്റി മേയർ കെ. രംഗനായ കെ, ഡെപ്യൂട്ടി മേയർ ആർ. വെട്രിസെൽവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
