February 3, 2026

454 കോടി ലാഭവുമായി ജെഎം ഫിനാൻഷ്യൽ

0
jmfinancial1382025

കൊച്ചി: ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ ജെഎം ഫിനാൻഷൽ ലിമിറ്റഡിൻ്റെ നികുതിക്കുശേഷമുള്ള ലാഭം 454 കോടി രൂപയായി ഉയർന്നു.മുൻ വർഷം ഇതേ കാലയളവിൽ നേടിയ 171 കോടിയേക്കാൾ 166 ശതമാനം കൂടുതലാണ് ഇത്.

എക്കാലത്തെയും ഏറ്റവും ഉയർന്ന നേട്ടമാണിത്.അതെസമയം കമ്പനിയുടെ മൊത്തവരുമാനം 1,121 കോടി രൂപയായി ഉയർന്നു. ഇതേ പാദത്തിൽ മുൻവർഷം വരുമാനം 1,093 കോടിയായിരുന്നു. കമ്പനിയുടെ മൊത്തം ആസ്‌തി 10,000 കോടിയായി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *