June 7, 2025

യുട്യൂബിലെ വിനോദ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ ജിയോസ്റ്റാർ

0
JioHotstar_579bfa

യുട്യൂബ് ഉൾപ്പെടെയുള്ള സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽനിന്ന് വിനോദപരിപാടികളുടെ ഉള്ളടക്കങ്ങൾ പൂർണമായി ഒഴിവാക്കുന്നത് പരിഗണിച്ച് ജിയോസ്റ്റാർ. ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിനുകീഴിൽ പണംനൽകി വരിക്കാരാകുന്നവർക്കുമാത്രം ഇത്തരം വിനോദപരിപാടികൾ ലഭ്യമാക്കിയാൽമതിയെന്നാണ് തീരുമാനം.

നേരത്തേ പ്രീമിയം ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ജിയോഹോട്ട്സ്റ്റാർവഴി വരിക്കാർക്കുമാത്രമാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദപരിപാടികളുടെ വീഡിയോകൾ സൗജന്യമാക്കേണ്ടെന്ന തീരുമാനംകൂടി വരുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മേയ് ഒന്നുമുതൽ ഇത് നടപ്പാക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *