June 8, 2025

ജിയോയുടെ പുതുവത്സര സമ്മാനം: അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്ക്, 2025 രൂപയ്ക്ക് 200 ദിവസത്തെ പ്ലാന്‍

0
IMG-20241213-WA0007

മുംബൈ: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവത്സരത്തിനായി 2025 രൂപയുടെ പ്രത്യേക പ്ലാന്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പ്ലാനിൽ നിരവധി ആകർഷകമായ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025 രൂപ പ്ലാനിന്റെ പ്രധാന സവിശേഷതകൾ

പ്ലാനിന്റെ വാലിഡിറ്റി 200 ദിവസമാണ്. ഇതിൽ അണ്‍ലിമിറ്റഡ് 5ജി സേവനങ്ങൾ നൽകുന്നതോടൊപ്പം, 500 ജിബി 4ജി ഡാറ്റയും ലഭ്യമാക്കുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റ ഉപയോഗിക്കാൻ കഴിയും. അതുപോലെ 200 ദിവസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോൾ സേവനവും എസ്എംഎസും ലഭിക്കും. തികച്ചും ദീര്‍ഘകാല റീച്ചാര്‍ജ് ചെയ്യുന്നവർക്ക് ഈ പ്ലാൻ ഏറെ ഗുണകരമാണ്. പ്രതിമാസം 349 രൂപ വീതം റീച്ചാര്‍ജ് ചെയ്താൽ ചെലവാകുന്ന 468 രൂപ ഈ പ്ലാനിലൂടെ ലാഭിക്കാനാവും.

പ്ലാനിലെ അധിക ആനുകൂല്യങ്ങൾ

2025 രൂപ പ്ലാനിൽ പങ്കാളിത്ത കൂപ്പണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2150 രൂപവരെ ഷോപ്പിംഗ്, യാത്ര, ഭക്ഷണ സംവിധാനങ്ങൾക്കുള്ള കിഴിവ് ലഭിക്കും. അജിയോയിൽ 2500 രൂപയുടെ പര്‍ച്ചേസ് ചെയ്യുന്നവർക്കായി 500 രൂപ കൂപ്പൺ ഉപയോഗിക്കാനാകും. 499 രൂപയുടെ മുകളിൽ സ്വിഗ്ഗിയിൽ ഓർഡർ ചെയ്യുമ്പോൾ 150 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഈസ്മൈ ട്രിപ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1500 രൂപ കിഴിവും നൽകുന്നുണ്ട്. വ്യാപകമായ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങിയ ഈ പ്ലാൻ, ദീർഘകാല റീച്ചാർജിനെ മുൻനിരയിൽ വയ്ക്കുന്ന ഉപയോക്താക്കൾക്കായുള്ള മികച്ച സമ്മാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *