June 8, 2025

കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കാൻ ജിയോയുടെ പുതിയ പ്ലാൻ; ബിഎസ്എൻഎല്ലിന് കടുത്ത വെല്ലുവിളി

0
images (1) (9)

ദില്ലി: ഇന്ത്യയിലെ ടെലികോം രംഗത്ത് കനത്ത മത്സരത്തിന് മാറ്റുറപ്പിച്ച് പുതിയ കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നിവയ്ക്ക് മുന്നിൽ കൂടുതൽ പോരാട്ടം സൃഷ്ടിക്കുന്നതാണ് ജിയോയുടെ ഈ പുതിയ നീക്കം. ബിഎസ്എൻഎല്ലിന്റെ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾക്ക് കടുത്ത വെല്ലുവിളിയാണ് ഇത്. ജിയോയുടെ 91 രൂപ റീച്ചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 3 ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഉൾപ്പെടുന്നത്. 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിൽ ഡെയ്‌ലി ലിമിറ്റായി 100 എംബി നിശ്ചയിച്ചിട്ടുണ്ട്. ഡാറ്റാ പരിധി കഴിഞ്ഞാൽ 200 എംബി അധിക ഡാറ്റ ലഭിക്കും. ഡാറ്റാ ഉപയോഗം കുറഞ്ഞ ഉപഭോക്താക്കൾക്ക് അനുയോജ്യമായ പ്ലാനാണ് ഇത്. നിരന്തരം റീലുകൾ കാണുന്നവർക്ക് ഈ പ്ലാൻ മതിയാകില്ല. 50 സൗജന്യ എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാണ്.ജിയോയുടെ കണ്ടന്റ് സേവനങ്ങളായ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയ്ക്ക് ആക്‌സസ് ഉൾപ്പെടുന്ന 91 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് മൈജിയോ, ജിയോ ഡോട്ട് കോം, ജിയോ ഔട്ട്ലെറ്റുകൾ എന്നിവ വഴി റീച്ചാർജ് ചെയ്യാം. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവായ ജിയോയുടെ പുതിയ റീച്ചാർജ് പ്ലാൻ വിപണിയിൽ ചൂട് കൂട്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *