June 8, 2025

അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും സൗജന്യ കോള്‍സേവനവുമായി ജിയോയുടെ പുതിയ 98 ദിവസത്തെ റീച്ചാര്‍ജ് പ്ലാന്‍

0
images (1) (4)

മുംബൈ: പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 98 ദിവസത്തേക്കുള്ള പുതിയ 5ജി റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പ്ലാനില്‍, അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും ഉള്‍പ്പെടുന്നു. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉപകരിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. 999 രൂപയാണ് 98 ദിവസത്തെ റീച്ചാര്‍ജിന്റെ വില. ഇതില്‍, പരിധികളില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കും, കൂടാതെ ജിബി പരിധി കഴിഞ്ഞാലും വേഗത കുറയില്ല. 5ജി സേവനം ഉപയോഗിക്കുവാന്‍ 5ജി ഫോണ്‍ കൂടാതെ 5ജി നെറ്റ്‌വര്‍ക്ക് ആവശ്യമാണ്. 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍, ദിവസേന 2 ജിബി 4ജി ഡാറ്റ ലഭ്യമാകും. കൂടാതെ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസേന 100 എസ്എംഎസുകള്‍ എന്നിവയും 98 ദിവസത്തെ കാലയളവിനുള്ളില്‍ ലഭ്യമാകും. രാജ്യത്തുടനീളമുള്ള സൗജന്യ റോമിംഗ് സേവനവും ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, ജിയോ ക്ലൗഡ്, ജിയോ സിനിമയുടെ അടിസ്ഥാന പ്ലാന്‍, ജിയോ ടിവി എന്നിവയ്ക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷനും ലഭ്യമാണ്. റീച്ചാര്‍ജ് മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, അംഗീകൃത റീടെയ്‌ലര്‍മാര്‍ എന്നിവ വഴി ചെയ്യാവുന്നതാണ്.ജിയോ കൂടാതെ, 175 രൂപയുടെ ഒരു മാസത്തെ റീച്ചാര്‍ജ് പ്ലാനും ഉണ്ട്. 10 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും, സോണി ലിവ്, ജിയോ പ്രീമിയം അടക്കമുള്ള 11 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ലഭിക്കും. എന്നാല്‍, ഈ ഓഫറില്‍ കോളിംഗ് ആനുകൂല്യങ്ങള്‍ ഇല്ല. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

Leave a Reply

Your email address will not be published. Required fields are marked *