175 രൂപയുടെ ജിയോ ഓഫർ; 28 ദിവസത്തെ വാലിഡിറ്റിയും 12 ഒടി സൗജന്യ സേവനങ്ങളും

രാജ്യത്തെ ടെലികോം സേവനദാതാക്കൾ അടുത്തിടെയാണ് നിരക്കു വർധിപ്പിച്ചത്. പല പ്ലാനുകളും ഒറ്റയടിക്ക് 25 ശതമാനം വരെ വർധിച്ചിരുന്നു. താങ്ങാനാവാത്ത നിരക്കുകൾ മൂലം പലരും സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിലേയ്ക്ക് മാറുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ മുകേഷ് അംബാനി മികച്ച പ്ലാനുകളും, ചെറിയ മാറ്റങ്ങളും വരുത്തുകയാണ്.175 രൂപയുടെ റീചാർജ് പ്ലാൻ ആണ് ശ്രദ്ധേയമാകുന്നത്.
കേവലമൊരു റീചാർജ് പ്ലാൻ എന്നതിനുമപ്പുറം ഈ ഓഫർ വാഗ്ദാനം ചെയ്യുന്ന അധിക സേവനങ്ങളാണ് പ്രധാനം. 175 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. അൺലിമിറ്റഡ് കോൾ ലഭ്യമാണ്. എന്നാൽ 10 ജിബി ഡാറ്റ മാത്രമേ ലഭിക്കൂവെന്നതാണ് മറ്റൊരു ന്യൂനത. എന്നാൽ ഈ ഡാറ്റയ്ക്ക് പ്രതിദിന പരിധി ഇല്ല. 10 ജിബിയും ഉയർന്ന വേഗത്തിൽ ഒരു ദിവസം തന്നെ ഉപയോഗിക്കാൻ സാധിക്കും. കമ്പനി അതിന്റെ 5ജി ഓഫറിംഗിനു കീഴിൽ അൺലിമിറ്റഡ് സേവനങ്ങൾ നൽകുന്നു. അതുകൊണ്ട് ഇത്തരം സ്ഥലങ്ങളിൽ ഉപയോക്താക്കൾ ഈ 10 ജിബി പരിധിയെ പറ്റി ആകുലപ്പെടേണ്ടതില്ല.
Jio Cinema Premium, Sony LIV, Zee5, Lionsgate Play, Discovery+, Sun NXT തുടങ്ങി 12 ഓളം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകൾ സൗജന്യമായി ഉപയോഗിക്കാം. 175 രൂപയുടെ പ്ലാനിന് പുറമേ 329 രൂപ, 1029 രൂപ, 1049 രൂപ വിലയുള്ള മൂന്ന് വിനോദ കേന്ദ്രീകൃത പ്ലാനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.