ജിയോ ഫിനാൻഷ്യൽ സർവീസസ് ഭവന വായ്പ രംഗത്തേക്ക്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (Jio Financial Services Ltd/JFL) ഭവന വായ്പ രംഗത്തും സജീവമായി മുന്നേറുകയാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയുവരുന്ന സേവനങ്ങൾ ഉടൻ തന്നെ പൂർണതോതിൽ ആരംഭിക്കുമെന്നാണ് JFL-ന്റെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാർഷിക യോഗത്തിൽ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഭവന വായ്പകൾക്കു പുറമെ, മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങളും അവതരിപ്പിക്കാൻ JFL പദ്ധതിയിടുന്നുണ്ട്.ജിയോ ഫിനാൻഷ്യൽ നിലവിൽ സപ്ലൈ ചെയിൻ ഫിനാൻസിംഗ്, മ്യൂച്വൽ ഫണ്ട് വായ്പകൾ, സ്ഥാപനങ്ങൾക്കുള്ള ഡിവൈസ് ഫിനാൻസിംഗ് തുടങ്ങിയ വിവിധ സുരക്ഷിത വായ്പകളും നൽകി വരുന്നു. മേയ് 30-ന് പുറത്തിറക്കിയ ജിയോ ഫിനാൻസ് ആപ്പ് ഇതിനകം 10 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്. ഉപയോക്താക്കളിൽ ഈ സേവനങ്ങൾക്കുള്ള ഉയർന്ന താൽപ്പര്യമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.ജിയോ ഫിനാൻഷ്യലിന്റെ ഉപകമ്പനിയായ ജിയോ പേയ്മെന്റ് ബാങ്ക് ധനകാര്യ സേവന രംഗത്ത് മികച്ച വളർച്ച കൈവരിച്ചുകഴിഞ്ഞു. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് (CASA) ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷത്തിന് മുകളിലായിരിക്കുകയാണ്. ചെറുകിട ഉപഭോക്താക്കളും ചെറുകിട ബിസിനസുകളും കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു.ബ്ലാക്ക് റോക്കുമായി ചേർന്നുള്ള സംയുക്ത സംരംഭം പുരോഗമിക്കുകയാണ്. 15 കോടി ഡോളറിന്റെ നിക്ഷേപം ഇരു കമ്പനികളും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും മാർക്കറ്റ് സ്ട്രാറ്റജികളും രൂപപ്പെടുത്തുന്നതിൽ കമ്പനി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ജിയോ ഇൻഷുറൻസ് ബ്രോക്കിംഗ് ലിമിറ്റഡ് വഴി ഇൻഷുറൻസ് രംഗത്തും ജിയോ ഫിനാൻഷ്യൽ സജീവമാകുകയാണ്. 31 പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് ജിയോ ഫിനാൻസ് ആപ്പിൽ വിപുലമായ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. വൈറ്റ് ഗുഡ്സ്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിന് ജെ. ഐ. ബി. എൽ. ഷോപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.അടുത്തിടെ, ജിയോ ഫിനാൻസ് ലിമിറ്റഡിന് 49 ശതമാനം വരെ വിദേശ നിക്ഷേപം സമാഹരിക്കാനുള്ള അനുമതി ലഭിച്ചു. ആദ്യം 17.55 ശതമാനമാണ് അനുവദിച്ചിരുന്നത്. ജൂണിൽ അവസാനിച്ച പാദത്തിൽ, ജിയോയുടെ ലാഭം 6 ശതമാനം ഉയർന്ന് 313 കോടിയായി. മുൻ സമാന പാദത്തിൽ ഇത് 332 കോടിയായിരു.