June 8, 2025

പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസ് നേടി ജിയോ ഫിനാൻഷ്യൽ

0
Jio-Financial-Services-Launches-JioFinance-App-in-Beta-Version-Infomance

പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസ് നേടി ജിയോ ഫിനാൻഷ്യൽ ജിയോ പേയ്മെന്റ് സൊല്യൂഷന്‍സിന് ഓൺലൈൻ പേയ്മെന്റ് അഗ്രഗേറ്റർ ആയി പ്രവർത്തിക്കാൻ ഇന്ത്യൻ റിസർവ് ബാങ്കിന്റെ (RBI) അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്നു.

ഇതിലൂടെ, ജിയോ പേയ്മെന്റ് സൊല്യൂഷൻസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ബാങ്ക് ട്രാൻസ്ഫറുകൾ, ഇ-വാലറ്റുകൾ, യുപിഐ ഉൾപ്പെടെ നിരവധി ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. ഇതോടെ ജിയോ പേയ്മെന്റ് സൊല്യൂഷൻസിനെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് കൂടുതൽ ശക്തമായ ഒരു താരമായി കാണാൻ കഴിയും.

RBI അംഗീകരിച്ച ഓൺലൈൻ പേയ്മെന്റ് അഗ്രഗേറ്റർമാരുടെ പരിധിയിൽ ജിയോ ചേർന്നത് നിരവധി കമ്പനികൾക്ക് വെല്ലുവിളിയാകും. ഗൂഗിള്‍ പേ, ഫോൺ പേ, പേടിഎം എന്നിവയ്ക്ക് കടുത്ത മത്സരം ഉയരും എന്നാണ് വിലയിരുത്തുന്നത്.ജിയോ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു പ്രാരംഭമായി കാഷ് ബാക്ക് പോലുള്ള പദ്ധതികള്‍ അവതരിപ്പിച്ചേക്കും. പേടിഎമ്മിന് നേരത്തെ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ജിയോയ്ക്ക് വലിയ അവസരം ലഭിച്ചു.

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ജിയോ പ്രധാന താരമാകും, കൂടാതെ ഫിന്‍ടെക് രംഗത്ത് ശക്തമായ മത്സരത്തിന് അതിനു കഴിയും.

Leave a Reply

Your email address will not be published. Required fields are marked *