June 8, 2025

ജിയോ എയര്‍ഫൈബറിന്റെ പുതിയ ഓഫര്‍: ദീപാവലിക്ക് മുന്നോടിയായി ഒരു വര്‍ഷം സൗജന്യ കണക്ഷന്‍

0
images (2) (17)

ദീപാവലിക്ക് മുന്നോടിയായി, ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ‘ജിയോ ദിവാലി ധമാക്ക പ്രമോഷന്‍’ എന്ന പേരിലാണ് ഒരു വര്‍ഷം സൗജന്യ ജിയോ എയര്‍ഫൈബര്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.ജിയോ ഫൈബര്‍ അല്ലെങ്കില്‍ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ പ്രയോജനം ചെയ്യാനാകുക. ഈ ഓഫര്‍ സാധാരണ ബ്രോഡ്ബാന്റ് പ്ലാനുകള്‍ പോലെ മാത്രമല്ല. 20,000 രൂപയ്ക്കു മുകളിലുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ അല്ലെങ്കില്‍ മൈ ജിയോ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. നിലവിലുള്ള ജിയോ എയര്‍ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 2222 രൂപയുടെ മൂന്ന് മാസത്തെ ദീപാവലി പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തെ സൗജന്യ സേവനം ലഭിക്കും. അതുപോലെ, ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ഇതേ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഈ ഓഫര്‍ പ്രയോജനം ചെയ്യും.യോഗ്യരായ ഉപഭോക്താക്കള്‍ക്ക് 12 കൂപ്പണുകള്‍ നല്‍കും. 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അവ ഉപയോഗിക്കാം. ഉപഭോക്താവിന്റെ നിലവിലെ പ്ലാനുമായി ബന്ധപ്പെട്ട തുകയുടെ ഇതേ മൂല്യമുള്ള കൂപ്പണുകള്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ, ജിയോ പോയിന്റ്, ജിയോമാര്‍ട്ട് ഡിജിറ്റല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാം. ഓരോ കൂപ്പണും ലഭിച്ച് 30 ദിവസത്തിനുള്ളില്‍ 15,000 രൂപയോ അതില്‍ കൂടുതലോ വില വരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങണം.ദീപാവലി ധമാക്ക ഓഫര്‍ സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ 3 വരെ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *