ജിയോ എയര്‍ ഫൈബര്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം; എന്നാൽ നിബന്ധന സഹിതം

ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം സൗജന്യ സേവനം എന്ന പ്രത്യേക ഓഫര്‍ റിലയന്‍സ് പ്രഖ്യാപിച്ചു. ദീപാവലിക്കായുള്ള ഈ ഓഫര്‍ നവംബര്‍ 3 വരെ ലഭ്യമാണ്. പുതിയയോ നിലവിലേയോ ആയ ജിയോ ഫൈബര്‍ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താനാകും, എന്നാൽ അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.ഓഫര്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ 20,000 രൂപയെങ്കിലും വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്ന് അല്ലെങ്കില്‍ മൈ ജിയോ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങണം. ടി.വി, എ.സി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങുന്നവര്‍ക്കും ഈ ഓഫര്‍ ബാധകമാണ്.നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 2,222 രൂപയുടെ ഒറ്റത്തവണ റീചാര്‍ജ് ചെയ്താല്‍ ഈ ഓഫര്‍ ലഭിക്കും. യോഗ്യരായ ഉപയോക്താക്കള്‍ക്ക് 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അവരുടെ പ്ലാനിന്റെ തുല്യ മൂല്യമുള്ള 12 കൂപ്പണുകള്‍ ലഭിക്കും. 15,000 രൂപയ്ക്കു മുകളില്‍ സാധനങ്ങള്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ വാങ്ങുമ്പോള്‍ ഈ കൂപ്പണുകള്‍ ജിയോ സ്‌റ്റോറുകള്‍ അല്ലെങ്കില്‍ ജിയോ മാര്‍ട്ട് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്ന് റിഡീം ചെയ്യാം.റീചാര്‍ജ് ഈ നവംബര്‍ 3-നു മുന്‍പ് പൂര്‍ത്തിയാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ക്ലെയിം ചെയ്യാനാകും.