കെഎസ്‌ഇബി പട്ടികയില്‍ ഇടം പിടിച്ച് ജെപ്സ് എനര്‍ജി
കണ്ണൂർ: കെഎസ്‌ഇബി പുറത്തുവിട്ട സംസ്ഥാനത്തെ മികച്ച 10 സോളാർ വെണ്ടർമാരുടെ പട്ടികയില്‍ ഇടം നേടി ജെപ്സ് എനർജി. 2025 ഡിസംബർ ഒന്നുവരെയുള്ള ഇൻസ്റ്റലേഷൻ കണക്കുകള്‍ പ്രകാരം ജെപ്സ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏഴാം സ്ഥാനത്തെത്തി.
1497 ഇൻസ്റ്റലേഷനുകളാണ് കമ്പനി ആകെ കെഎസ്‌ഇബിക്കു സമർപ്പിച്ചത്.അതെസമയം കണ്ണൂരില്‍ നിന്നുള്ള സുപ്രീം ബാറ്ററി ഹൗസ് പത്താം സ്ഥാനത്തും ഇടം നേടി. 1237 ഇൻസ്റ്റലേഷനുകളാണ് അവർ സമർപ്പിച്ചത്.
