ഐടി: കയറ്റുമതിയിൽ 190% വർധന
1.27 കോടി ചതുരശ്രയടിയാണ് നിലവിൽ ടെക്നോപാർക്കിലെ ബിൽറ്റ് അപ് സ്പേയ്സ്. 500 കമ്പനികളിലായി 80,000 ജീവനക്കാർ ജോലി ചെയ്യുന്നു.
2024-25 സാമ്പത്തികവർഷം 14,575 കോടി രൂപയുടെ സോഫ്റ്റ്‌വെയർ കയറ്റുമതി നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന കണക്ക്. കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനികളുടെ എണ്ണത്തിൽ 35% മാത്രമാണ് വർധനയെങ്കിലും ഐടി കയറ്റുമതിയിൽ 190% വർധനയുണ്ടായി.
