February 4, 2026

ഇസുസു ഐ കെയര്‍ വിന്‍റര്‍ ക്യാമ്പ് ആരംഭിച്ചു

0
n6925644781765431709921503b96ce8d31e4f3489bd815afb4ceb6a08cbc369ae8392c0bb0525a173d628a

കൊച്ചി: ഇസുസു മോട്ടേഴ്സ് ഇന്ത്യ ഇസുസു ഡി – മാക്സ് പിക്കപ്പുകള്‍ക്കും എസ്യുവികള്‍ക്കുമായി ഐ കെയർ വിന്റർ ക്യാമ്പ് തുടങ്ങി.എല്ലാ ഇസുസു അംഗീകൃത ഡീലർ സർവീസ് ഔട്ട്ലറ്റുകളിലും 13 വരെ ഉപഭോക്താക്കള്‍ക്ക് സർവീസ് ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.

സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, പണിക്കൂലിയില്‍ പത്ത് ശതമാനം കിഴിവ്, പാർട്സിന് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ്, റീട്ടെയില്‍ ആർഎസ്‌എയില്‍ 20 ശതമാനം കിഴിവ് എന്നിവയാണ് ഇസുസു ഐ – കെയർ വിന്റർ ക്യാമ്പില്‍ നിന്നും ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *