June 8, 2025

ഇന്ത്യന്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ഇസ്രയേല്‍

0
israel-tourism

While the tourist spots here were often packed in the past, the conflict in the region has brought down the number of tourists considerably. Representative image/iStock/kirill4mula

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവും കാത്ത് ഇസ്രയേല്‍. ഈ വര്‍ഷം പന്ത്രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം ആളുകളും ഇസ്രായേൽ സന്ദർശിക്കുന്നത് തീര്‍ത്ഥാടനത്തിനും മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സിനും എക്സിബിഷനുമായാണെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഓഗസ്റ്റ് വരെ 6,800 പേരാണ് ഇന്ത്യയില്‍ നിന്ന് ഇസ്രായേലിൽ എത്തിയത്. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ചൈന കഴിഞ്ഞാൽ ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. വിനോദസഞ്ചാര രംഗത്ത് വലിയ വിപണി സാധ്യതയാണ് ഇന്ത്യയില്‍ കാണുന്നത്.

യുഎസ്,ബ്രിട്ടണ്‍,ഫിലീപ്പീന്‍സ്,ഇന്ത്യ എന്നിവയാണ് ഈ രംഗത്തെ ശ്രദ്ധാകേന്ദ്രമായ വിപണികളെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാല്‍ ഇവിടെ സുരക്ഷിതമായ ധാരാളം സ്ഥലങ്ങളുണ്ടെന്നും ഇത് വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *