March 24, 2026

ഇറാൻ-ഇസ്രായേല്‍ യുദ്ധം: റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിച്ച് ഇന്ത്യ

0
n66947480917505704620504187785b09a67c1a066dd1fc27ea973aaeace9073ccdb56156c06e96802bb330

ന്യൂ ഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയുണ്ടായ വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും, ജൂൺ മാസം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങലുകള്‍ വർദ്ധിപ്പിച്ചു.സൗദി അറേബ്യ, ഇറാഖ് മുതലായ മിഡില്‍ ഈസ്റ്റേണ്‍ വിതരണക്കാരില്‍ നിന്നുള്ള ആകെമൊത്തം അളവിനേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്തു.ജൂണില്‍ ഇന്ത്യൻ റിഫൈനറികള്‍ പ്രതിദിനം 2-2.2 ദശലക്ഷം ബാരല്‍ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട് – ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലറിന്റെ പ്രാഥമിക ഡാറ്റ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കും ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ മൊത്തം അളവിനേക്കാള്‍ ഇത് കൂടുതലുമാണെന്ന് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *