March 22, 2026

ഇറാന്‍ ആക്രമണം; ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

0
1600x1200_1220259-airline-industry-targeting-net-profit-of-2570-crores-web (1)

ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും , ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി.

യാത്രക്കാരുടെ സേവനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ വിമാനക്കമ്പനികളുടെ സൈറ്റുകള്‍ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *