July 6, 2025

ഇന്ത്യൻ വിപണിയില്‍ ഐ പി ഓകളുടെ കുത്തൊഴുക്ക്

0
n6712729861751708401994d9476f77b58ccd44b50b1026ee75ef95ab70a934acdd93d7585fb50234c7f9a3

വമ്പൻ ഐപിഒയുമായി എത്തി വിപണിയില്‍ ട്രെൻഡ് ആയ എച്ച്‌ഡിബി ഫിനാൻഷ്യലിന്റെ എൻട്രിക്ക്‌ ശേഷം ഇന്ത്യൻ വിപണിയില്‍ ഐ പി ഓകളുടെ കുത്തൊഴുക്ക്.

ഇകോമേഴ്സ് കമ്പനിയായ മീഷോ അടക്കം പ്രമുഖ സ്റ്റാർട്ടപ്പുകള്‍ ഐ പി ഓക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട് പറയുന്നത്. സംഘർഷങ്ങളും ആശങ്കകളും ഒഴിഞ്ഞ് ആഗോള വിപണി സന്തുലിതാവസ്ഥ പ്രാപിക്കുന്നതിന്‍റെ സൂചനകളും ഐപിഒകള്‍ക്ക് പ്രതീക്ഷ നൽകുന്നു. 18,000 കോടി രൂപയാണ് സ്റ്റാർട്ടപ്പുകള്‍ സമാഹരിക്കാൻ വിപണിയില്‍ നിന്ന് ലക്ഷ്യമിടുന്നത്.

കുറഞ്ഞ ചെലവിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, സെബിയില്‍ ഐപിഒ വഴി പ്രാഥമിക മൂലധനമായി 4,250 കോടി രൂപ സമാഹരിക്കുന്നതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്‌പി) ഫയല്‍ ചെയ്തതായി റിപ്പോർട്ടുകള്‍ പറയുന്നു.

ക്യുവർ ഫുഡ്, പൈൻലാബ്സ്, വേക്ഫിറ്റ്, ഷാഡോഫ്ക്സ് തുടങ്ങി യവയടക്കം നിരവധി കമ്പനികളാണ് സെബിയില്‍ ഡ്രാഫ്റ്റ് സമർപ്പിച്ച്‌ കാത്തിരിക്കുന്നത്. 2600 കോടി രൂപയാണ് പൈൻ ലാബ്സ് ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ലെൻസ് കാർട്ട്, ഒയോ, സെപ്റ്റോ എന്നി അറിയപ്പെടുന്ന സ്റ്റാർട്ടപ്പുകളും വിപണിയിലേക്ക് ചുവടുവെക്കാനുള്ള തയാറെടുപ്പിലാണ്.

എച്ച്‌ ഡി എഫ് സി ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ എച്ച്‌ ഡി ബി ഫിനാൻഷ്യല്‍ സർവീസസിന്‍റെ ഐപിഒ ആയിരുന്നു വിപണിയില്‍ ഓളം സൃഷ്ടിച്ച ഐപിഒ. ലക്ഷ്യം 12,500 രൂപയായിരുന്നു. കോടിട്രേഡിംഗ് തുടങ്ങിയപ്പോള്‍ 14 ശതമാനത്തിലധികം വർധിച്ച് മികച്ച പ്രകടനവും കമ്പനി കാ‍ഴ്ച വച്ചു.

Leave a Reply

Your email address will not be published. Required fields are marked *