June 8, 2025

ഐഫോൺ 17 എയർ: ഏറ്റവും കട്ടി കുറഞ്ഞ ഐഫോൺ; പുതിയ റിപ്പോർട്ടുകൾ

0
images (2) (3)

മുംബൈ: ആപ്പിളിന്റെ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയർ (അല്ലെങ്കിൽ ഐഫോൺ 17 സ്ലിം) മുൻ സൂചനകളേക്കാൾ കുറവ് കട്ടിയുള്ളതായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025-ൽ റിലീസ് ചെയ്യുന്ന ഈ മോഡൽ ഐഫോണിന്റെ ചരിത്രത്തിൽ ഏറ്റവും കട്ടികുറഞ്ഞ മോഡലായിരിക്കുമെന്നാണ് വിശകലനം.മാക്‌റൂമേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്ത പ്രകാരം, ഐഫോൺ 17 എയറിന് 6 മില്ലീമീറ്റർ മാത്രമേ കട്ടിയുള്ളു. 2014-ൽ പുറത്തിറങ്ങിയ ഐഫോൺ 6 ആണ് ഇതുവരെ ഏറ്റവും കട്ടികുറഞ്ഞ ഐഫോൺ, 6.9 മില്ലീമീറ്റർ കട്ടിയുമായി. 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസ് മോഡലുകളിൽ, 16, 16 പ്ലസ് ഫോണുകൾക്ക് 7.8 മില്ലീമീറ്റർ കട്ടിയും 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് 8.25 മില്ലീമീറ്റർ കട്ടിയുമാണ്. എന്നാൽ, ആപ്പിൾ ലീക്കർമാർ പുറത്തുവിടുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 എയറിന്റെ കട്ടിയിൽ കൂടുതൽ കുറവ് പ്രതീക്ഷിക്കാം. 5 മില്ലീമീറ്ററിനും 6 മില്ലീമീറ്ററിനും ഇടയിലായിരിക്കും ഈ ഫോണിന്റെ കട്ടി. 5.1 മില്ലീമീറ്റർ കട്ടിയുള്ള പുതിയ ഐപാഡ് പ്രോയെ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ഐഫോൺ 17 എയറിനും ഉണ്ടായിരിക്കുമെന്ന് ജിഎസ്എംഅരീനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ വിവരങ്ങൾ യാഥാർത്ഥ്യമാകുന്നെങ്കിൽ, ആപ്പിൾ വീണ്ടും സാങ്കേതികവിദ്യയിലും ഡിസൈനിംഗിലും വലിയ മുന്നേറ്റം നടത്തി ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *