June 8, 2025

ഐഫോൺ 16 സീരീസ്; ലോഞ്ചിങ് സമയം പ്രഖ്യാപിച്ചു

0
images (2) (2)

കാലിഫോർണിയ: ആപ്പിളിന്റെ ഐഫോൺ 16 സീരീസിന്റെ അവതരണം പ്രതീക്ഷിച്ചതിനും ഒരു ദിവസം മുൻപേ നടക്കും. സെപ്റ്റംബർ 9-ന് രാത്രി 10: 30-നാണ് ‘ആപ്പിള്‍ ഇവന്റ്’ എന്ന് ആപ്പിള്‍ കമ്പനി സ്ഥിരീകരിച്ചു. ഇതുവരെ, സെപ്റ്റംബർ 10 ന് ഐഫോൺ 16 സീരീസ് എന്നിവയുടെ മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കുന്ന തിയതി എന്നായിരുന്നു മുൻ റിപ്പോർട്ടികളിൽ പറഞ്ഞത്.സെപ്റ്റംബർ 9 നു നടക്കുന്ന ആപ്പിള്‍ ഇവന്റിന്റെ ഔദ്യോഗിക ക്ഷണികത്ത്, ലോകമെമ്പാടുമുള്ള ടെക് പ്രൊഫഷണലുകൾക്ക് അയച്ചിരിക്കുന്നു. ഐഫോൺ 16 സീരീസിലെ നാല് മോഡലുകളും ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ അന്നേ ദിവസം പുറത്തിറക്കുമെന്ന് സൂചനകൾ ഉണ്ട്. ഐഫോൺ 16 പ്രോ മോഡലുകളിൽ ഡിസ്‌പ്ലെയുടെ വലിപ്പത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ഐഫോൺ 16 സീരീസിനെ ഏറെ ശ്രദ്ധേയമാക്കുന്ന ഒന്നാണ് ആപ്പിളിന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസായ ‘ആപ്പിള്‍ ഇന്‍റലിജൻസ്’. ഈ സേവനങ്ങൾ ലോഞ്ചിന്റെ ശേഷം നടക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ലഭ്യമാകുമെന്ന് സൂചനയുണ്ട്. എന്നാൽ, ‘ആപ്പിള്‍ ഇന്‍റലിജൻസ്’യെ കുറിച്ച് കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ 9-നുള്ള ആപ്പിള്‍ ഇവന്റിൽ പ്രതീക്ഷിക്കുന്നു.ഐഫോൺ 16 മോഡലുകളിൽ പ്രത്യേകമായി, ഫോട്ടോകൾ ക്ലിക്ക് ചെയ്യുന്നതിനും, വീഡിയോ ഷൂട്ട് ചെയ്യുന്നതിനും സഹായകരമായ ഒരു ക്യാപ്‌ച്വർ ബട്ടൺ ഉള്ളതായി അഭ്യൂഹങ്ങളുണ്ട്. എക്‌സ്‌പോഷർ, ഫോക്കസ്, സൂമിംഗ് എന്നിവ ക്യാപ്‌ച്വർ ബട്ടണിലൂടെ നിയന്ത്രിക്കാമെന്ന് സൂചനകൾ നൽകുന്നു.ഐഫോൺ 16 സീരീസിന്റെ പുറമെ, വാച്ച് സീരീസ് 10, വാച്ച് അൾട്രാ 3, ആപ്പിള്‍ വാച്ച് എസ്‌ഇ, രണ്ടാം തലമുറ എയർപോഡ്സ് മാക്‌സ്, പുതിയ രണ്ട് എയർപോഡ്സ് മോഡലുകൾ, ഐഒഎസ് 18 എന്നിവയുടെ അവതരണവും ആപ്പിള്‍ ഇവന്റിൽ പ്രതീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *