January 28, 2026

ഗ്രീ​ന്‍​ഫി​യി​ല്‍ 18 കോടി രൂപ നി​ക്ഷേ​പം

0
IMG-20251129-WA0026

കൊ​​​​ച്ചി: സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് ക​​​​മ്പനി ഗ്രീ​​​​ന്‍​ഫി​​​​യി​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ വെ​​​​ഞ്ച്വ​​​​ര്‍ കാ​​​​പ്പി​​​​റ്റ​​​​ല്‍ ക​​​​മ്പ​​​​നി ട്രാ​​​​ന്‍​സിഷ​​​​ന്‍ വി​​​​സി 18 കോ​​​​ടി രൂപ സീ​​​​ഡ് ഫ​​​​ണ്ടാ​​​​യി നിക്ഷേ​​​​പി​​​​ച്ചു.സിം​​​​ഗ​​​​പ്പു​​​​ര്‍, മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് തുടങ്ങിയവിടങ്ങളിൽ നിന്നു​​​​ള്ള സീ​​​​നി​​​​യ​​​​ര്‍ ബാ​​​​ങ്കിം​​​​ഗ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ പങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​ണ് നി​​​​ക്ഷേപം.

പ​​​​ത്ത​​​​നാ​​​​പു​​​​രം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഗ്രീ​​​​ന്‍​ഫി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ഇ​​​​എ​​​​സ്ജി (എ​​​​ന്‍​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ ഗ​​​​വ​​​​ണ​​​​ന്‍​സ്) റി​​​​സ്‌​​​​ക് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​റ്റ്‌​​​​ഫോം സേ​​​​വ​​​​ന​​​​ രം​​​​ഗ​​​​ത്താ​​​​ണ്. മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 100 കോ​​​​ടി ടേ​​​​ൺ ഓവ​​​​റാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അധി​​​​കൃ​​​​ത​​​​ർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *