January 29, 2026

അഫ്ഗാനിൽ ഇന്റർനെറ്റ്‌ നിരോധനം

0
black-background-with-sign-that-says-no-internet-connected_809910-120

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ കടുത്ത പിടിമുറുക്കം ആരംഭിച്ചു. “അധാർമികത തടയുക” എന്ന പേരിൽ രാജ്യത്തെ പല പ്രവിശ്യകളിലും ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് ആക്‌സസ് പൂർണ്ണമായി വിച്ഛേദിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യത്തെ ഇത്തരത്തിലുള്ള ഉത്തരവാണിത്.

ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വീടുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈ-ഫൈ സേവനം നിലച്ചിരിക്കുകയാണ്. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തുടരുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശ്യ സേവനങ്ങൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുന്ന ശ്രമം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *