January 28, 2026

രാജ്യാന്തര കുരുമുളക് സമ്മേളനം ഇന്ന് മുതൽ

0
images (1) (1)

കൊച്ചി: രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ വാർഷിക സമ്മേളനം ഇന്നും നാളെയും ലെ മെറി ഡിയൻ ഹോട്ടലിൽ സംഘടിപ്പിക്കും. ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ സ്ഥി രാംഗങ്ങളും പപ്പുവ ന്യൂഗിനി, ഫിലിപ്പീൻസ് തുടങ്ങിയ അസോഷ്യേറ്റ് രാജ്യങ്ങളും സംഘടനയിൽ അംഗങ്ങളാണ്. സ്പൈസസ് ബോർഡ് ചെയർപഴ്സൻ സംഗീത വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി തുടങ്ങിയവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. കൂടാതെ കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. വാർഷിക യോഗത്തിന്റെ ഉദ്ഘാടനത്തിന് പുറമേ, ‘ഐപി സി ബെസ്റ്റ് അവാർഡ് 2024’ ജേതാവിനെ പ്രഖ്യാപിക്കും.കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്റർനാഷനൽ പെപ്പർ കമ്യൂണിറ്റിയും സ്പൈസസ് ബോർഡും ചേർന്നാണ് സമ്മേളനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *