ഇന്റർനാഷണല്‍ പാര്‍ട്ണേഴ്സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു
പീരുമേട്: പ്രോലിനോവ നെറ്റ് വര്‍ക്കും പീരുമേട് ഡവലപ്പമെന്റ് സൊസൈറ്റിയും സംയുക്തമായി ഇന്റർനാഷണല്‍ പാര്‍ട്ണേഴ്സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാബു ജോണ്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പ്രോലിനോവ ഇന്റർനാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശെഷ വെട്ടി സിംഗാ, ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജെ. ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.
