ഇൻസ്റ്റഗ്രാം ‘ട്രയൽ റീൽസ്’ ഫീച്ചർ അവതരിപ്പിച്ചു: റീൽസിന് കൂടുതൽ റീച്ച് നേടാൻ അവസരം

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം പുതിയ ‘ട്രയൽ റീൽസ്’ ഫീച്ചർ അവതരിപ്പിച്ചു, ക്രിയേറ്റർമാർക്ക് അവരുടെ കണ്ടൻറ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കൂടുതൽ കൃത്യതയും നിയന്ത്രണവും ലഭ്യമാക്കുന്നു. പ്രൊഫഷണൽ അക്കൗണ്ടുകൾക്കായി മാത്രം ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ക്രിയേറ്റർമാർക്കിടയിൽ ആരംഭിച്ചിരിക്കുന്ന ഈ ഫീച്ചർ കണ്ടൻറിന്റെ പ്രകടനം പരിശോധിക്കാൻ സഹായിക്കും.
ട്രയൽ റീൽസിന്റെ പ്രത്യേകതകൾ
ട്രയൽ റീൽസ് ഒരു ക്രിയേറ്റർ ഫോളോവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പങ്കുവെക്കാൻ അവസരം നൽകുന്നു. ഇത് റീൽസ് ടാബിലോ പ്രധാന ഗ്രിഡിലോ കാണില്ല. 24 മണിക്കൂറിനുള്ളിൽ റീൽസിന്റെ പെർഫോമൻസ് വിലയിരുത്താനും, ശേഷം ഷെയർ എവരിവൺ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ മാത്രമേ ഇത് ഫോളോവർമാരിലേക്ക് എത്തുകയുള്ളൂ.
ട്രയൽ റീലുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
– റീൽസ് ഡയറക്ട് മെസേജായി അയച്ചാലോ, ശബ്ദം, ലൊക്കേഷൻ എന്നിവ ഉപയോഗിച്ച പേജിലോ ട്രയൽ റീലുകൾ പ്രദർശിപ്പിക്കാം.
-എന്നാൽഫോളോവർമാരല്ലാത്തവരിലേക്ക് കണ്ടൻറ് എത്തിക്കുന്നതിൽ ട്രയൽ റീൽസ് കൂടുതൽ സഹായകരമാണ്.
– മറ്റൊരു പ്രത്യേകതയാണ് ഇത് മറ്റ് റീലുകളുടെ പ്രകടനത്തെ സ്വാധീനിക്കില്ല എന്നത്.
ഫീച്ചർ ഉപയോഗിക്കുന്ന വിധം
– റീൽസ് ഷെയർ ചെയ്യാൻ നോക്കുമ്പോൾ ഷെയർ ബട്ടൺ ക്ലിക്കിനുമുൻപായി ‘ട്രയൽ’ എന്ന ടോഗിൾ ബട്ടൺ കാണും.
– ഇത് തിരഞ്ഞെടുത്തശേഷം മാത്രമേ റീൽസ് പോസ്റ്റ് ചെയ്യാനാവൂ.
– *ഷെയർ എവരിവൺ* ഓപ്ഷൻ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാനും കഴിയും.
ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ ഫീച്ചർ, റീലുകളുടെ പ്രകടനം മികച്ചതാക്കാൻ ഉപകാരപ്രദമാകുമെന്നും ഫോളോവർമാരല്ലാത്തവരിലേക്കും കണ്ടൻറ് എത്തിക്കാൻ സഹായിക്കുമെന്നും കരുതുന്നു.