February 4, 2026

രാജ്യാന്തര സമുദ്ര ഗവേഷണ സിമ്പോ സിയത്തിൽ വ്യവസായ സംഗമം നവംബർ 5 ന്

0
images

കൊച്ചി: നവംബർ നാല് മുതൽ ആറുവരെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിൽ (മീകോസ് 4) വ്യവസായ സംഗമം നടക്കും.

നവംബർ അഞ്ചിന് രാവിലെ പത്തിനാണ് സംഗമം. സമുദ്രോത്പന്ന കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിർമാണം, അലങ്കാരമത്സ്യ വിപണനം എന്നീ മേഖലകളിലെ പ്രതിനിധികൾ വ്യവസായ സംഗമത്തിൽ പങ്കെടുക്കും.

കൂടാതെ സമുദ്രോത്പന്ന കയറ്റുമതി, സമുദ്രകൃഷി മേഖലകളെ ആശ്രയിക്കുന്ന കർഷകർ, വ്യാപാരികൾ, സംരംഭകർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവയ്ക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഡോ. ജോ കിഴക്കൂടൻ, ഫോൺ: 9445153671.

Leave a Reply

Your email address will not be published. Required fields are marked *