വ്യവസായ വളർച്ച: 4 ശതമാനം
ന്യൂഡൽഹി: വ്യാവസായിക ഉൽപാദന വളർച്ചയിൽ നേട്ടം. വ്യവസായ ഉൽപാദന സൂചിക (ഐഐപി) സെപ്റ്റംബറിൽ 4 ശതമാനമായി ഉയർന്നു. ഉൽപാദന മേഖലയിലെ വളർച്ചയാണ് ഇതിന് കാരണം. 4.1 ശതമാനമായി നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ഓഗസ്റ്റിലെ വളർച്ചാ നിരക്ക് ഉയർത്തി. ഉൽപാദന മേഖല 4.8 ശതമാനം വളർച്ച നേടി.
ഇതേ കാലയളവിൽ മുൻ വർഷം ഇത് 4 ശതമാനമായിരുന്നു. വൈദ്യുത ഉൽപാദനമാണ് നേട്ടം കൈവരിച്ച മറ്റൊരു രംഗം.ഏപ്രിൽ – സെപ്റ്റംബർ കാലയളവിലെ വളർച്ച 3 ശതമാനമായി കുറഞ്ഞു. അതെസമയം മുൻ വർഷം ഇതേ കാലയളവിൽ ഇത് 4.1 ശതമാനമായിരുന്നു.
