June 8, 2025

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: അഭ്യൂഹങ്ങള്‍ തള്ളി ആര്‍ബിഐ

0
RBI40

ഇന്‍ഡസ് ഇന്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ലെന്നും ബാങ്ക് മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും , മികച്ച മൂലധനക്ഷമതയും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ 1500 കോടിയുടെ നഷ്ടം നേരിട്ടതോടെയാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി നിലം പതിക്കുകയും അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തത്. എന്നാല്‍ നിക്ഷേപര്‍ ഭയപ്പെടേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

സുരക്ഷിതവും അല്ലാത്തതുമായ വായ്പ, ബോണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ കൈകാര്യം ചെയ്യാന്‍ ബാങ്കിന് സാധിക്കും. ഇതിന്റെ അളവ് കോലായ ക്യാപിറ്റല്‍ അഡിക്വസി റേഷ്യോ 16. 46 ശതമാനം ആണെന്നത് ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. നിഷ്‌ക്രിയ ആസ്തികളിലെ റിസ്‌ക് മറികടക്കാനും ബാങ്കിന് ആവശ്യത്തിന് ഫണ്ടുണ്ട്. 70.20 ശതമാനം പ്രൊവിഷന്‍ കവറേജ് അനുപാതം ഇതാണ് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *