പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകളുമായി ഇന്‍ഡ്‌റോയല്‍; കല്യാണി പ്രിയദര്‍ശന്‍ ബ്രാന്‍ഡ് അംബാസഡര്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഡ്‌റോയല്‍ഇന്റീരിയര്‍ മനോഹരമാക്കുന്ന പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകള്‍ വിപിണിയില്‍ ഇറക്കി. പുതിയ ഫര്‍ണിച്ചര്‍ ശ്രേണി അവതരിപ്പിച്ചത്കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ്.
അതെസമയം ഇന്‍ഡ്‌റോയലിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രമുഖ നടി കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ടെലിവിഷന്‍ പരസ്യചിത്രത്തിന്റെ റിലീസിംഗും ചടങ്ങില്‍ നടന്നു. ഇന്‍ഡ്‌റോയല്‍ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചെയര്‍മാനുമായ സുഗതന്‍ ജനാര്‍ദ്ദനന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെജി ജോര്‍ജ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി.ആര്‍ രാജേഷ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആദര്‍ശ് ചന്ദ്രന്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ബിജു പ്രസാദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.