June 8, 2025

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്ടഡ് പാസഞ്ചർ ഇലക്ട്രിക് ത്രിവീലർ ടിവിഎസ് കിങ് ഇവി മാക്സ് അവതരിപ്പിച്ചു

0
tvs-king-ev-max

കൊച്ചി: പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്ടഡ് പാസഞ്ചർ ഇലക്ട്രിക് ത്രിവീലർ, ടിവിഎസ് കിങ് ഇവി മാക്സ് അവതരിപ്പിച്ചു.

ഈ മോഡലിന്റെ പ്രത്യേകതയാണ് ടിവിഎസ് സമാർട്ട്കണക്ട് വഴി ലഭിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, ഒറ്റ ചാർജിൽ 179 കിലോമീറ്റർ വരെ യാത്ര ചെയ്യാനുള്ള കഴിവുമാണ്. 0-80% വരെ ചാർജ് ചെയ്യാൻ 2 മണിക്കൂറും 15 മിനിറ്റും മാത്രം വേണം, 100% ചാർജിന് 3.5 മണിക്കൂർ മതിയാകും. ഈ ഇലക്ട്രിക് ത്രിവീലർ 51.2 V ലിഥിയം അയൺ എൽഎഫ്പി ബാറ്ററിയിൽ പ്രവർത്തിക്കുന്നു.

പവർ മോഡിൽ 60 കി.മീ വേഗം, സിറ്റി മോഡിൽ 50 കി.മീ, ഇക്കോ മോഡിൽ 40 കി.മീ എന്നിങ്ങനെ ത്രിവീലർ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കും. 0-30 കി.മീ വേഗം 3.7 സെക്കൻഡിനുള്ളിൽ കൈവരിക്കും. യാത്രക്കാർക്കായി കൂടുതൽ വിശാലമായ ക്യാബിനും സുഖപ്രദമായ സീറ്റുകളുമാണ് പ്രത്യേകതകൾ. ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഈ വാഹനം ലഭ്യമാണ്.

വാഹനത്തിന് 6 വർഷത്തേക്കോ അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർവരെയോ (ഏത് മുമ്പ് വന്നു എത്തുമോ അത്) വാറന്റിയും, ആദ്യ 3 വർഷം 24/7 റോഡ് സൈഡ് അസിസ്റ്റൻസ് സേവനവും ലഭിക്കും. എക്സ്-ഷോറൂം വില 2,95,000 രൂപ.

Leave a Reply

Your email address will not be published. Required fields are marked *