June 8, 2025

2026 വരെ ഇന്ത്യാക്കാര്‍ക്ക് വിസയില്ലാതെ മലേഷ്യ സന്ദര്‍ശിക്കാം

0
images (3) (4)

മലേഷ്യ, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യാത്രാലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത് തെളിയിക്കുന്നതിന് ഉദാഹരണമാണ് ഈ വർഷം മലേഷ്യ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ആഴ്ചാവസനങ്ങളിൽ മലേഷ്യയിലേക്ക് യാത്ര പോകുന്നവർക്ക് ഇപ്പോൾ സന്തോഷം നൽകുന്ന വാർത്തയാണ് രാജ്യത്തിന്റെ വിസയില്ലാ സന്ദർശന ഓഫർ.

2026 ഡിസംബർ വരെ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ മലേഷ്യ സന്ദർശിക്കാനാകും. 30 ദിവസത്തേക്ക് തുടർച്ചയായി മലേഷ്യയിൽ താമസിക്കാനും അനുമതിയുണ്ട്. ഈ പ്രഖ്യാപനം മലേഷ്യയുടെ ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡാറ്റക് അവാങ് അലിക് ജെമാൻ പുറത്തിറക്കിയത്. 2023-ൽ മലേഷ്യ വികസിപ്പിച്ച വിസ ഇളവ് പദ്ധതി ടൂറിസം മേഖല ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇത് പ്രധാന രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിൽ മലേഷ്യയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. ചൈനീസ് പൗരന്മാർക്കും സമാനമായ ഇളവുകൾ നൽകിയിട്ടുണ്ട്. കൊൽക്കത്ത-ക്വാലാലംപൂർ റൂട്ടിൽ നിലവിൽ രണ്ട് എയർലൈൻ സേവനങ്ങൾ ലഭ്യമാണ്. 2023 ഡിസംബർ 1-ന് ആരംഭിച്ച വിസ ഇളവ് പ്രകാരം, ഇന്ത്യൻ പൗരന്മാർ ഒരു മടക്ക ടിക്കറ്റും, ഫണ്ടിന്റെ തെളിവും ഹാജരാക്കി 30 ദിവസത്തേക്ക് മലേഷ്യയിൽ താമസിക്കാം. മലേഷ്യയിലെ വിനോദ സഞ്ചാര വ്യവസായത്തിൽ ഇന്ത്യക്കാർ നിർണായക പങ്ക് വഹിക്കുന്നു. പകർച്ചവ്യാധിക്ക് മുമ്പ്, 2019-ൽ ഇന്ത്യയിൽ നിന്ന് 735,000-ത്തിലധികം സന്ദർശനങ്ങൾ മലേഷ്യയിൽ രേഖപ്പെടുത്തിയിരുന്നു. വിസ ഇളവുകൾക്ക് ശേഷം, ഇന്ത്യക്കാരുടെ വരവ് കുതിച്ചുയർന്നതായി കാണിക്കുന്നു. 2024 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ, 1,009,114 ഇന്ത്യക്കാരാണ് മലേഷ്യ സന്ദർശിച്ചത്.

2023-ൽ ഇതേ കാലയളവിൽ ഈ എണ്ണം 587,703 ആയിരുന്നു, 2019-ൽ 686,338. ഇത് 2019-നെ അപേക്ഷിച്ച് 47% വർദ്ധനയും 2023-നെ അപേക്ഷിച്ച് 71.7% വർദ്ധനയുമാണ് രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *