തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി
മുംബൈ: വ്യാപാരത്തിൻ്റെ ആരംഭത്തിൽ സെന്‍സെക് ആയിരത്തിലധികം പോയിൻ്റ് മുന്നേറ്റത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് വീണ്ടും 80,000ത്തോട് അടുക്കുകയാണ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. ഏഷ്യൻ അമേരിക്കൻ ഓഹരി വിപണികളിലെ മുന്നേറ്റം ഇന്ത്യൻ ഓഹരിവിപണിയിൽ പ്രതിഫലിച്ചു. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്നലെ 581 പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 180 പോയിന്റ് ആണ് ഇടിഞ്ഞത്.
