March 16, 2026

ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ ചെമ്മീനുകൾ

0
Butter-garlic-prawns

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ (അൺപീൽഡ്) കയറ്റുമതിക്ക് ഓസ്ട്രേലിയ അംഗീകാരം നൽകിയതായി ആന്ധ്ര സർക്കാർ അറിയിച്ചു. ഇതിന്റെ കയറ്റുമതി വർഷങ്ങളായി വൈറ്റ് സ്പോട് വൈറസിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

യുഎസ് തീരുവ നയങ്ങളെത്തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഓസ്ട്രേലിയയുടെ തീരുമാനം. ആന്ധ്രയുടെ ഐടി മന്ത്രി നാരാ ലോകേഷ് ഓസ്ട്രേലിയൻ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *