June 8, 2025

ഇന്ത്യൻ നിർമ്മിത 5-ഡോർ ജിംനി ജപ്പാനിലേക്ക്; പേര് ജിംനി നൊമാഡ്

0
images (1) (17)

ടോക്കിയോ: മാരുതി സുസുക്കി ജിംനി 5-ഡോർ മോഡൽ ജപ്പാനിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സുസുക്കി. ജപ്പാനിൽ ഈ വാഹനം ജിംനി നോമാഡ് എന്ന പേരിലാണ് വിപണിയിലെത്തുന്നത്. ഈ മാസം അവസാനം ഔദ്യോഗിക ലോഞ്ച് പ്രതീക്ഷിക്കാം. ജിംനി സിയറയുടെ ഡെരിവേറ്റീവ് ആയിട്ടാണ് 5-ഡോർ മോഡൽ വരുന്നത്. എന്നിരുന്നാലും, 3-ഡോർ മോഡലുമായുള്ള സമാനതകൾ ഒഴിവാക്കുന്നതിനായി കമ്പനി പ്രത്യേക വിൽപ്പന ലൈനുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജിംനി നോമാഡ്, ഇന്ത്യയിൽ മാത്രം നിർമ്മിച്ച 5-ഡോർ ജിംനി മോഡലാണ്, കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ജിംനി പതിപ്പുമാണിത്. ഇതു ഫ്രോങ്ക്സ് കോംപാക്ട് ക്രോസ്‌ഓവറിന് ശേഷം ജപ്പാനിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ നിർമ്മിത സുസുക്കി മോഡലായിരിക്കും. ആദ്യ ബാച്ച് വാഹനങ്ങൾ ഇതിനകം ജപ്പാനിലെത്തി, ഡീലർഷിപ്പുകളിൽ ഉടൻ എത്തും.

3-ഡോർ ജിംനി & 5-ഡോർ ജിംനി തമ്മിലുള്ള വ്യത്യാസങ്ങൾ

സുസുക്കി നിലവിൽ ജപ്പാനിലെ കൊസായ് പ്ലാൻറിൽ 3-ഡോർ ജിംനി നിർമ്മിക്കുന്നു. വിപണിയിൽ ലഭ്യമായ 660cc സ്റ്റാൻഡേർഡ് ജിംനി & 1.5L ജിംനി സിയറ മോഡലുകൾക്കൊപ്പം 5-ഡോർ ജിംനി നോമാഡ് കൂടുതൽ പ്രായോഗികതയും സ്പേസ് വിസ്തൃതിയുമാണ് വാഗ്ദാനം ചെയ്യുന്നത്.

ജിംനി നോമാഡ്: എഞ്ചിൻ & പെർഫോർമൻസ്

– 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ

– 103.36 bhp കരുത്തും 134.2 Nm ടോർക്കും.

– 5-സ്പീഡ് മാനുവൽ / 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

– AllGrip 4WD സിസ്റ്റം, എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയി ലഭിക്കും.

സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും

– 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ മൾട്ടിമീഡിയ (വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ).

– ARKAMYS സൗണ്ട് സിസ്റ്റം

– ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ

– 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസൻറ് കൺട്രോൾ, റിയർ ക്യാമറ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ.

ജിംനി നോമാഡ്: വ്യത്യാസങ്ങൾ & ബുക്കിംഗ് വിവരങ്ങൾ

ജിംനി 5-ഡോർ മോഡലിന്റെ ഇന്ത്യൻ പതിപ്പുമായി നോമാഡ് പതിപ്പിന് നിരവധി സാമ്യതകൾ ഉണ്ടായിരിക്കുമെങ്കിലും, വേറിട്ട കളർ ഓപ്ഷനുകൾ വ്യത്യസ്ത ബാഡ്ജിംഗ് & ചെറിയ ഫീച്ചർ വ്യത്യാസങ്ങൾ ഉണ്ടാകാനാണ് സാധ്യത.

ജപ്പാനിൽ ജിംനി നോമാഡിന്‍റെ ബുക്കിംഗ് ഇതിനകം ആരംഭിച്ചിരിക്കുകയാണ്. 3-ഡോർ ജിംനി സിയറക്ക് മുമ്പ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് 5-ഡോർ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം കമ്പനി നൽകും. അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുൻഗണനയോടെ ഡെലിവറി ലഭിക്കുമെന്നും സുസുക്കി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *