March 24, 2026

രാജ്ഭാഷാ കീർത്തി അവാർഡ് ഇന്ത്യൻ ബാങ്കിന്

0
indianbank1892025

കൊച്ചി: 2024-25 വർഷത്തെ രാജ്ഭാഷാ കീർത്തി അവാർഡിൻ്റെ മൂന്നാം സമ്മാനം പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന് ലഭിച്ചു.തുടർച്ചയായ രണ്ടാംവർഷമാണ് രാജ്ഭാഷാ നിർവഹണ മേഖലയിലെ മികച്ച പ്രകടനത്തിന് അംഗീകാരമായി ഇന്ത്യൻ ബാങ്കിന് ഈ അവാർഡ് ലഭിക്കുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിൽ നടന്ന ദ്വിദിന അഞ്ചാമത് അഖിലേന്ത്യ രാജ്ഭാഷാ സമ്മേളനത്തിന്റെ ആദ്യദിവസം കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും രാജ്യസഭ എംപി ഡോ. ദിനേഷ് ശർമയും ചേർന്ന് അവാർഡ് സമ്മാനിച്ചു.

അവാർഡ് ഇന്ത്യൻ ബാങ്കിനുവേണ്ടി കോർപറേറ്റ് ഓഫീസിലെ ഔദ്യോഗിക ഭാഷാവകുപ്പ് ജനറൽ മാനേജർ മനോജ് കുമാർ ദാസ് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *