25ന് മുമ്പ് ഇന്ത്യ -യുഎസ് ഇടക്കാല വ്യാപാര കരാര്‍

ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ജൂണ്‍ 25 നുള്ളില്‍ ഏര്‍പ്പെടാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് യുഎസ് ഏര്‍പ്പെടു ത്തിയ 26% പകരം തീരുവ ഇടക്കാല കരാര്‍ പ്രകാരം പിന്‍വലിക്കില്ല.
അതേസമയം, ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാര കരാറിന്റെ ഒന്നാംഘട്ടത്തെക്കുറിച്ച് ധാരണയില്‍ എത്തുന്നതുവരെ തീരുവ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കാലാവധി നീട്ടും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉഭയകക്ഷി കരാര്‍ ഒന്നാം ഘട്ടം സെപ്റ്റംബറിലോ, ഒക്ടോബറിലോ മാത്രമേ അന്തിമ രൂപമാവുകയുള്ളൂ.
ഇടക്കാല കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ചകളില്‍ ഡല്‍ഹിയില്‍ എത്തുന്ന യുഎസ് സംഘം ഇത് സംബന്ധി ച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരു മാനം ഇന്ത്യയെ അറിയിക്കും.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്ട്രംപ് ഏപ്രില്‍ 2 നു ചുമത്തിയ 26% പകരം തീരുവ ജൂലൈ 9 വരെ മരവിപ്പിച്ചിട്ടുണ്ട്. ഈ കാലാവധി കഴിഞ്ഞാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് തിടുക്കത്തില്‍ ഒരു ഇടക്കാല കരാറില്‍ ഏര്‍പ്പെടാന്‍ ഇരു രാജ്യങ്ങളും തയാറെടുക്കുന്നത്.