March 22, 2026

ഇന്ത്യ-യുഎസ് ഉന്നതതല ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ

0
FILES-US-INDIA-DIPLOMACY-POLITICS-TRUMP-MODI-1_1738030939996_1753790675548

ഇന്ത്യ – യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും.

അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ വാണിജ്യ കരാറിനും വഴിയൊരുക്കും. ഇതിനു പുറമെ അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ വാണിജ്യ കരാറിന്റെ രാഷ്ട്രീയപരമായ കാര്യങ്ങൾ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *