August 2, 2025

സിന്ധു നദിയിൽ നിന്നുള്ള ജലം മറ്റു 6 സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചു വിടാൻ ഒരുങ്ങുന്നു ഇന്ത്യ.200 കിലോമീറ്റര്‍ നീളം, 12 വലിയ ടണലുകള്‍, 6 സംസ്ഥാനങ്ങളിലെ ദീര്‍ഘകാല പ്രശ്‌നത്തിന് പരിഹാരം;

0
n6681303501749717908624d03bf14e32b7100b30ca8dbefb1eac9d81692dd3fb545413dcd6886ffceec85f

കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദിയാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈനികപരമായി മാത്രം തിരിച്ചടിക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍ കരുതിയിരുന്നത്.എന്നാല്‍ 1999ലെ കശ്മീര്‍ യുദ്ധത്തില്‍ പോലും പുറത്തെടുക്കാതിരുന്ന നീക്കമാണ് ഇന്ത്യ നടത്തിയത്. ഒരേസമയം തന്നെ സൈനിക, നയതന്ത്ര മാര്‍ഗത്തിനൊപ്പം പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കും തടഞ്ഞു കൊണ്ടായിരുന്നു ഇന്ത്യന്‍ മറുപടി.പാക്കിസ്ഥാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത നടപടിയില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോകുമെന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍ പാക്കിസ്ഥാനിലേക്കുള്ള ജലം വഴിതിരിച്ചു വിടാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുകയാണ്. കനാലുകളും ടണലുകളും ഡാമുകളും പണിത് ജലം അതിര്‍ത്തി കടന്നു പോകുന്നതിനെ തടയാനാണ് കേന്ദ്രനീക്കം.സിന്ധു നദിയില്‍ നിന്നുള്ള ജലം മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ 200 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ പണിയും. ഇൗ പദ്ധതിയുടെ ഭാഗമായി 12 വലിയ കനാലുകളും നിര്‍മിക്കും. ജലക്ഷാമത്താല്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതാണ് കേന്ദ്രത്തിന്റെ നീക്കം. ഗംഗ നദിയുടെ ഒഴുക്ക് പലയിടത്തും നിലയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയിലേക്ക് ജലമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അധികമായൊഴുക്കുന്ന ജലം ഗംഗ, യമുന നദികളിലൊഴുക്കാനുമാണ് പദ്ധതി.മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുന്ന വിധത്തില്‍ അതിവേഗ നിര്‍മാണമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിക്കാനും പദ്ധതിയുണ്ട്. ജലം വഴിതിരിച്ചു വിടുന്നത് പൂര്‍ണമാകുന്നതോടെ പാക്കിസ്ഥാന്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും. ഇന്ത്യയില്‍ നിന്നൊഴുകിയെത്തുന്ന വെള്ളമായിരുന്നു പാക്കിസ്ഥാന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല്.ഈ ജലം കിട്ടാതാകുന്നതോടെ പാക്കിസ്ഥാന്റെ സമ്ബദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും. വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ കാര്‍ഷികമേഖലയ്ക്ക് വലിയ പങ്കാണുള്ളത്. അതുകൊണ്ടാണ് സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് പാക്കിസ്ഥാന്‍ നിരന്തരം ആവശ്യപ്പെടുന്നത്. ഒരു മാസത്തിനിടെ നാലു തവണയാണ് ഇതേ ആവശ്യമുന്നയിച്ച്‌ കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *