June 8, 2025

ഔഷധ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

0
pharmaceutical_industry

ഫാർമസ്യൂറ്റിക്കൽ ഉല്‍പന്നങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചതോടെ, ഇന്ത്യയുടെ മെഡിസിന്‍, ആന്റിബയോട്ടിക് കയറ്റുമതി യുഎസില്‍ ഉയർന്ന വിപണി വിഹിതം നേടിത്തുടങ്ങി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മരുന്നിന്റെ ചില്ലറ വില്‍പ്പനയ്ക്കായി യുഎസ് ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ സ്രോതസ്സ് ഇന്ത്യയാണ്. അയര്‍ലന്‍ഡും സ്വിറ്റ്സര്‍ലന്‍ഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

കയറ്റുമതിയിലെ വര്‍ധനയോടെ, ഇന്ത്യയുടെ വിഹിതം 2022-ല്‍ 10.08 ശതമാനത്തില്‍ നിന്ന് 2023-ല്‍ 13.1 ശതമാനമായി ഉയര്‍ന്നു. അതുപോലെ, ഇറ്റാലിയന്‍ വിപണിയില്‍ ആന്റിബയോട്ടിക്കുകളുടെ കയറ്റുമതിക്കാര്‍ക്കിടയില്‍ ഇന്ത്യ വിഹിതം വര്‍ധിപ്പിച്ചു. 2022 ലെ 0.96 ശതമാനത്തില്‍ നിന്ന് 2023 ല്‍ 2.12 ശതമാനമായി വിഹിതം വര്‍ധിപ്പിച്ചുകൊണ്ട് ആ വിപണിയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.

ജര്‍മ്മനിയിലെ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) ഉപകരണ വിപണിയില്‍ ഇന്ത്യയുടെ മത്സരശേഷി വളരുകയാണെന്നും ഡാറ്റ കാണിക്കുന്നു. 2023 ല്‍, ജര്‍മ്മനിയിലെ കയറ്റുമതി വിഹിതം 2022 ല്‍ 0.45 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി വര്‍ധിപ്പിച്ചുകൊണ്ട് രാജ്യം ചെറിയ നേട്ടമുണ്ടാക്കി.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, 2022 ല്‍ 2.93 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 13.02 മില്യണ്‍ ഡോളറിന്റെ എംആര്‍ഐ മെഷീനുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തു.

എംആര്‍ഐ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ആറാമത്തെ വലിയ രാജ്യമാണ്, അതേസമയം 460 ദശലക്ഷം യുഎസ് ഡോളറിന്റെ കയറ്റുമതിയുമായി യുകെ മുന്നിലാണ്.

ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം ഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലയാണ്, ഈ രണ്ട് മേഖലകള്‍ക്കും ആദ്യമായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *