ഇന്‍ഡെല്‍ മണി പശ്ചിമേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണ്ണ വായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി മുംബൈയില്‍ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച രജിസ്ട്രേഡ് ഓഫീസ് തുറന്നു.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നു സംസ്ഥാനങ്ങളിലുമായി ബ്രാഞ്ചുകളുടെ എണ്ണം 45 ആയി ഉയര്‍ത്തും. മഹാരാഷ്ട്രയില്‍ 22 ഉം ഗുജറാത്തില്‍ 10 ഉം രാജസ്ഥാനില്‍ 5 ഉം ബ്രഞ്ചുകളാണ് ഇപ്പോഴുള്ളത്. മുംബൈ, പൂനെ, നാഗ്പൂര്‍, അഹ്‌മദാബാദ്, സൂറത്, രാജ്കോട്, ജെയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും ശാഖകളുണ്ട്. ഡിമാന്റ്ിനനുസരിച്ച് സുതാര്യമായും സുരക്ഷിതമായും സാങ്കേതിക മേന്മയോടെ സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.