ദീപാവലി അവധിയോട് അനുബന്ധിച്ച് യാത്രാ ബുക്കിംഗ് വർധന; വിമാന ടിക്കറ്റ് നിരക്കുകൾ 15% ഉയർന്നു, മുൻകൂർ ബുക്കിംഗിൽ വളർച്ച 85%

ഇത്തവണ ദീപാവലി അവധിയുമായി ബന്ധപ്പെട്ടുള്ള യാത്രകൾക്കായി ഭൂരിഭാഗം ആളുകളും യാത്രാ പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. വേൾഡ് ഓൺ ഹോളിഡേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ദീപാവലിയോടനുബന്ധിച്ചുള്ള വിമാന ബുക്കിംഗുകളിൽ 85% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ കൊച്ചിയും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാന നഗരങ്ങൾ ആയ ഡൽഹി, ബെംഗളൂരു, മുംബൈ, ജയ്പൂർ, ചെന്നൈ, കൊൽക്കത്ത, ലഖ്നൗ, പോർട്ട് ബ്ലെയർ, പട്ന എന്നിവയിലേക്കും യാത്രക്കാർ ബുക്ക് ചെയ്യുന്നുണ്ട്.മുന്‍കൂര്‍ ബുക്കിംഗുകളിൽ വലിയ വർദ്ധനയാണ് ഇപ്പോഴത്തെ പ്രധാന പ്രവണത. ശരാശരി 27 ദിവസം മുമ്പ് യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുവാഹത്തിയിലേക്കുള്ള ബുക്കിംഗിൽ 386%, ജയ്പൂരിലേക്കുള്ളത് 306%, പട്നയിലേക്കുള്ളത് 271% വർധിച്ചതായി കാണിക്കുന്നു. ദീപാവലിക്ക് അടുത്തുവരുമ്പോൾ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരാനുള്ള സാധ്യതയുള്ളതിനാൽ, യാത്രക്കാർ നേരത്തെ തന്നെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഇതുവരെ 15% ടിക്കറ്റ് നിരക്ക് വർദ്ധിച്ചു.