March 22, 2026

സ്വർണവിലയിൽ വർധന; പവന് 63520 രൂപയിലെത്തി

0
gold-jewellery

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7940 രൂപയും പവന് 63520 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6535 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം ഈ വിഭാഗത്തില്‍ ഗ്രാമിന് 90 രൂപ കുറഞ്ഞിരുന്നു. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 800 രൂപ കുറഞ്ഞശേഷമാണ് ഇന്ന് സ്വർണവില വീണ്ടും വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *